നല്ല മാതാവേ, മരിയേ!
നിമ്മല മാർയൗസേപ്പിതാവെ!
നിങ്ങളുടെ പാദ പങ്കജത്തിൽ
ഞങ്ങളെ വച്ചിതാ കുമ്പിടുന്നേൻ.
ആത്മ ശരീരേന്ദ്രിയങ്ങളായ
ധീസ്മരണാദിവശങ്ങളെയും
ആയവറ്റിന് പല കർമങ്ങളും
പോയതുമുള്ളതും മേലിലേതും
കണ്ണുതിരിച്ചു കടാക്ഷിച്ചതിൽ
തണ്യതു സർവമകറ്റിക്കൊണ്ട്
പുണ്യമായുള്ളതു കാത്തവറ്റാൽ
ധന്യരായ് ഞങ്ങളെയാക്കീടുവിൻ.
മുമ്പിനാൽ ഞങ്ങളെ കാത്തുവന്ന
തുമ്പം തരും ദുഷ്ട പാതകരാം
ചൈത്താന്മാർ ഞങ്ങളെ കാത്തീടുകില്
ചത്താലും ഞങ്ങൾക്കതിഷ്ടമല്ല.
ആ ദുഷ്ടർ ഞങ്ങളെ കാത്തീടുകിൽ
ഹാ! കഷ്ടം ഞങ്ങളെ ദുഷ്ടരാക്കി
ഇമ്പം കാണിച്ചു പ്രിയം വരുത്തി
പിമ്പവർ ഞങ്ങളെ നാശമാക്കും.
അയ്യോ മാതാവേ പിതാവേ അവറ്റെ
അയ്യായിരം കാതം ദൂരമാക്കി
ഞങ്ങളെ കൈകളിൽ താങ്ങിക്കൊണ്ടു
നിങ്ങടെ പുത്രനു ചേർത്തുകൊൾവിൻ.
നിമ്മല മാർയൗസേപ്പിതാവെ!
നിങ്ങളുടെ പാദ പങ്കജത്തിൽ
ഞങ്ങളെ വച്ചിതാ കുമ്പിടുന്നേൻ.
ആത്മ ശരീരേന്ദ്രിയങ്ങളായ
ധീസ്മരണാദിവശങ്ങളെയും
ആയവറ്റിന് പല കർമങ്ങളും
പോയതുമുള്ളതും മേലിലേതും
കണ്ണുതിരിച്ചു കടാക്ഷിച്ചതിൽ
തണ്യതു സർവമകറ്റിക്കൊണ്ട്
പുണ്യമായുള്ളതു കാത്തവറ്റാൽ
ധന്യരായ് ഞങ്ങളെയാക്കീടുവിൻ.
മുമ്പിനാൽ ഞങ്ങളെ കാത്തുവന്ന
തുമ്പം തരും ദുഷ്ട പാതകരാം
ചൈത്താന്മാർ ഞങ്ങളെ കാത്തീടുകില്
ചത്താലും ഞങ്ങൾക്കതിഷ്ടമല്ല.
ആ ദുഷ്ടർ ഞങ്ങളെ കാത്തീടുകിൽ
ഹാ! കഷ്ടം ഞങ്ങളെ ദുഷ്ടരാക്കി
ഇമ്പം കാണിച്ചു പ്രിയം വരുത്തി
പിമ്പവർ ഞങ്ങളെ നാശമാക്കും.
അയ്യോ മാതാവേ പിതാവേ അവറ്റെ
അയ്യായിരം കാതം ദൂരമാക്കി
ഞങ്ങളെ കൈകളിൽ താങ്ങിക്കൊണ്ടു
നിങ്ങടെ പുത്രനു ചേർത്തുകൊൾവിൻ.