ദിവ്യകാരുണ്യമേ ഈശോ സ്നേഹ വാത്സല്ല്യമേ ഈശോ
എൻറെ നെഞ്ചിൻറെ താളം നീയല്ലോ എൻറെ ശ്വാസത്തിൻ നാളം നീയല്ലോ
അടിയനിതാ തിരുമുമ്പിൽ അലിവോടെ എന്നെ തൊടേണേ അതുമാത്രമാണെൻറെ ആശ (2)
ഏതോ ഒരമ്മതൻ കൈയ്യാൽ അന്നു രൂപം ലഭിച്ചോരാ അപ്പം
നിൻ കയ്യിൽ ഖുർബാനയായി നീ വാഴ്ത്തിമുറിച്ചു വിളമ്പി (2)
നാഥാ എൻ ദേഹമാം അപ്പത്തെ അവിടന്നു ആശീർവദിച്ചേകീടേണേ
അടിയനിതാ തിരുമുമ്പിൽ അലിവോടെ എന്നെ തൊടേണേ അതുമാത്രമാണെൻറെ ആശ
അപ്പം പകുത്തേകും നേരം നിൻറെ നെഞ്ജിന്റെ നേരും നീ ചേർത്തു
കാസ പകർന്നേകും നേരം നിൻറെ ജന്മത്തിനർത്ഥം നീ ഓർത്തു (2)
താതൻറെ സ്വപ്നത്തെ അത്താഴമേശയിൽ പ്രാണൻ പകർന്നു നീ കാത്തു